വരുന്നവര്‍ക്കെല്ലാം സ്വാഗതം, കടൽത്തിരയിലും മുല്ലമലരുകൾ വിരിയുകയായ്! അടിമുടി മാറാൻ കോവളം; മോടി കൂട്ടാൻ കോടികൾ

Published : Jul 10, 2024, 07:06 AM IST
വരുന്നവര്‍ക്കെല്ലാം സ്വാഗതം, കടൽത്തിരയിലും മുല്ലമലരുകൾ വിരിയുകയായ്! അടിമുടി മാറാൻ കോവളം; മോടി കൂട്ടാൻ കോടികൾ

Synopsis

പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിൻറെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചിൽ അടിയന്തിരമായി ചെയ്തു തീർക്കേണ്ട പ്രവൃത്തികൾക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. തിങ്കളാഴ്ച ചേർന്ന വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് 'കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ' പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി നൽകിയത്.
 
പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിൻറെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി മാസ്റ്റർപ്ലാൻ നടപ്പാക്കുന്നുണ്ട്. ഇതിനിടയിൽ ചെയ്തു തീർക്കേണ്ട പ്രവൃത്തികളാണ് അടിയന്തിരമായി ചെയ്യുന്നത്.

പദ്ധതി നടപ്പാക്കുന്നത് കോവളം ബീച്ചിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സൈറ്റ് തയ്യാറാക്കൽ, ലാൻഡ്സ്കേപ്പിംഗ്, നടപ്പാതകൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകൾ, വിശ്രമമുറികളുടെ നവീകരണം, പാർക്കിംഗ്, മാലിന്യ പ്രശ്നം പരിഹരിക്കൽ എന്നിവയുൾപ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയിൽ ഉൾക്കൊള്ളുന്നത്.

പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, 'ബ്രാൻഡ് ന്യൂ' നോക്കി പൊക്കി, ലാപ്ടോപ് കള്ളന്മാ‍ർ കുടുങ്ങി

ജൂലൈ 12, ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു; സാൻ ഫെർണാണ്ടോ എത്തും, സ്വീകരിക്കാൻ മുഖ്യമന്ത്രി; വൻ വരവേൽപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്