
തിരുവനന്തപുരം: കവടിയാറിൽ പൊതുകുളം കൊണ്ട് പൊറുതിമുട്ടി പൊതുജനം. കോര്‍പ്പറേഷൻ വക കുളത്തിൽ മീനുകൾ ചത്ത് പൊങ്ങി. ഇതോടെ ദുര്‍ഗന്ധം മൂലം സമീപവാസികൾ ദുരിതത്തിലായി. നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവടിയാര്‍ ടെന്നിസ് ക്ലബ്ബിന് സമീപത്തെ പൊതുകുളത്തിൽ മീനുങ്ങൾ ചത്തു പൊങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.
ചത്ത് പൊങ്ങിയ മീനുകളിൽ ഭൂരിഭാഗവും അഴുകി വെള്ളത്തിൽ അലിഞ്ഞു. വീടുകളിലേയും ഫ്ലാറ്റുകളിലും അകത്തുപോലും ഇതിന്റെ ദുർഗന്ധം എത്തി. വെള്ളം ഒഴുക്കി വിടാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ദുർഗന്ധം സഹിക്കുകയല്ലാതെ നിവൃത്തിയിലെന്ന് സമീപവാസികൾ പറയുന്നു. പലതവണ പരാതി പറഞ്ഞിട്ടും കോര്‍പ്പറേഷൻ അനങ്ങുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
പെഡലിംഗ് ബോട്ട് സര്‍വ്വീസും കുട്ടികളുടെ പാര്‍ക്കുമുണ്ടായിരുന്ന സ്ഥലമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാട്ടുകാര്‍ക്ക് പൊല്ലാപ്പായി മാറിയത്. പ്രഭാത സായാഹ്ന സവാരിക്ക് കുളത്തിന് ചുറ്റുമുള്ള നടപ്പാതയിയിലെ തറയോട് പാകൽ പാതിവഴിയിലാണ്. വഴിവിളക്ക് പ്രവര്‍ത്തന സജ്ജമാണെങ്കിലും കുളത്തിലേക്കുള്ള പ്രധാന കവാടം തുറന്നുകൊടുക്കാത്തത് കാരണം പരിസരമാകെ കാടുമൂടിയ നിലയിലാണ്. പൊതുകുളം സംരക്ഷിക്കാൻ അടിയന്തര നടപടിയാണ് നാട്ടുകാരുടെ ആവശ്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam