കെഎസ്ഇബി കരാർ ജീവനക്കാരനായ അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു

Published : May 14, 2023, 05:25 PM IST
കെഎസ്ഇബി കരാർ ജീവനക്കാരനായ അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു

Synopsis

ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ  ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്

കോഴിക്കോട്: അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് വെച്ചാണ് സംഭവം നടന്നത്. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ  ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അതേസമയം അട്ടപ്പാടിയിലും മുങ്ങിമരണം നടന്നു. ഭവനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് അപകടത്തിൽ പെട്ട് മരിച്ചത്. കോയമ്പത്തൂർ സ്വദേശി ധർമരാജനാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ ആണ് അപകടം. നാട്ടുകാരും മറ്റും ചേർന്നാണ് ഭവാനിപ്പുഴയിൽ നിന്ന് ധർമ്മരാജനെ കരക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു