
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ ( സുബി ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തൽ ജോലിക്കാരനായിരുന്നു സുബൈർ. ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ.
മദ്യലഹരിയിൽ സ്കൂൾ ബസ് ഓട്ടം, ചെന്നുപെട്ടത് എംവിഡിയുടെ മുന്നിൽ; എട്ടിൻ്റെ പണിയായി!
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം വാർത്ത കാണാം
കണ്ണൂരിൽ വാഹനാപകടം: എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പിതാവ് ഗുരുതരാവസ്ഥയിൽ
അതേസമയം കണ്ണൂർ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. കൊളവല്ലൂരിലെ ഹാദി ഹംദാൻ ആണ് അപ്രതീക്ഷിത അപകടത്തിൽ മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഹാദി മരിച്ചു. പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർഥിയാണ് ഹാദി ഹംദാൻ.. അതേസമയം, സ്ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ഹാദി മരിക്കുകയായിരുന്നു. പാനൂർ പുത്തൂർ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹാദി ഹംദാൻ. തലയ്ക്ക് പരിക്കറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർഥിയാണ് ഹാദി ഹംദാൻ.