ജൈവവൈവിധ്യ നയപ്രഖ്യാപന പാർലമെന്റ് സംഘടിപ്പിച്ചു

By Web TeamFirst Published Jan 30, 2019, 11:36 AM IST
Highlights

ജൈവവൈവിധ്യ പാർക്കുകൾ, നാട്ടുവഴികളിൽ നാട്ടുപൂക്കൾ, കണ്ടൽ കാടുകൾ, പച്ചത്തുരുത്ത് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ നയപ്രഖ്യാപന പാർലമെന്റ് സംഘടിപ്പിച്ചു. ജൈവവൈവിധ്യ പാർക്കുകൾ, നാട്ടുവഴികളിൽ നാട്ടുപൂക്കൾ, കണ്ടൽ കാടുകൾ, പച്ചത്തുരുത്ത് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 

ഇതുവഴി കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ ഭാരം കുറയ്ക്കാനുമുള്ള മറ്റു പ്രവർത്തനങ്ങളും, ഒളവണ്ണ - കടലുണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ഒരു ജൈവവൈവിധ്യം രൂപീകരിക്കാനും അതു പ്രയോഗത്തിൽ വരുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ജൈവ വൈവിധ്യ നയപ്രഖ്യാപന പാർലമെന്റ് സംഘടിപ്പിച്ചത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഹരിതകേരള മിഷൻ ഉപാധ്യക്ഷ ഡോ.ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ നയപ്രഖ്യാപനം നടത്തി. 

പദ്ധതി ലക്ഷ്യങ്ങൾ :

1. വംശനാശം നേരിടുന്ന സസ്യ ജീവജാലങ്ങളെ സംരക്ഷിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുക.
2. പരമ്പരാഗത വിത്തുല്പാദനം ശേഖരണം വിപണനം. മാവുകളും പ്ലാവുകളും നട്ടുവളർത്തുന്ന ശീലം ജനങ്ങൾ സൃഷ്ടിക്കുക.
3.  ഓരോ പ്രദേശത്തിനും അനുസരിച്ച് പ്രത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കുക.
4. പുഴ, പുറമ്പോക്കുകളിലും ജലാശയങ്ങളുടെ ചേർന്നും ജൈവവൈവിധ്യ പാർക്കുകൾ തീർക്കുക. 
5. കണ്ടൽകാടുകളുടെ സംരക്ഷണത്തിന് ജനകീയ ഇടപെടൽ. കണ്ടൽകാടുകളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ കടലുണ്ടി കമ്യൂണിറ്റി റിസർവിൽ കണ്ടൽ മ്യൂസിയം സ്ഥാപിക്കുക. 
6. ജൈവവൈവിധ്യങ്ങളെ തൊട്ടറിയുന്ന ഉത്തരവാദ ടൂറിസം പ്രോത്സാഹിപ്പിക്കുക.
7. പൊതുഇടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ശലഭോദ്യാനം വ്യാപകമാക്കുക.
8. ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതിന് ജനകീയ ഇടപെടൽ നടത്തുക.

click me!