അനധികൃതമായി അറവുമാലിന്യം നിറച്ചുപോയ വാഹനം പിടികൂടി കോഴിക്കോട് കോർപ്പറേഷൻ

By Web TeamFirst Published Jul 27, 2021, 11:56 AM IST
Highlights

നഗര സഭയുമായി കരാറുള്ള ഏജൻസിക്ക് മാത്രമാണ് കോർപറേഷൻ പരിധിയിൽ നിന്ന് മാലിന്യനീക്കത്തിന് അനുമതിയുള്ളത്...

കോഴിക്കോട്: അനധികൃതമായി അറവ് മാലിന്യവുമായി പോയ വാഹനം കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടി. രാത്രി പതിനൊന്നോടെ ചെറുവണ്ണൂരിൽ നിന്നാണ് വാഹനം പിടികൂടിയത്. അനധികൃതമായി നിറച്ച 15 ബാരൽ അറവ്, മത്സ്യ മാലിന്യം വാഹനത്തിൽ ഉണ്ടായിരുന്നു. നഗര സഭയുമായി കരാറുള്ള ഏജൻസിക്ക് മാത്രമാണ് കോർപറേഷൻ പരിധിയിൽ നിന്ന് മാലിന്യനീക്കത്തിന് അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് സ്വകാര്യ ഏജൻസി കടകളിൽ നിന്ന് മാലിന്യം ശേഖരിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബോബിഷ്, ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വാഹനം കോർപറേഷൻ യാർഡിലേക്ക് മാറ്റി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!