നാട്ടുകാരെ മൊത്തം രക്ഷിക്കാനെത്തുന്ന ഫയർ ഫോഴ്സിനൊരു 'രക്ഷ', ദമ്പതികളുടെ വിവാഹ വാർഷിക 'സമ്മാനം', ശുദ്ധ ജലം!

Published : Jan 31, 2025, 07:43 PM ISTUpdated : Jan 31, 2025, 10:05 PM IST
നാട്ടുകാരെ മൊത്തം രക്ഷിക്കാനെത്തുന്ന ഫയർ ഫോഴ്സിനൊരു 'രക്ഷ', ദമ്പതികളുടെ വിവാഹ വാർഷിക 'സമ്മാനം', ശുദ്ധ ജലം!

Synopsis

അഗ്നിരക്ഷാ നിലയത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പമ്പും പൈപ്പുമടക്കം സ്ഥാപിച്ച് നല്‍കിയാണ് അനില്‍ കുമാര്‍ - അരുണ ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്

കോഴിക്കോട്: ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളമെന്ന മുക്കം അഗ്നിരക്ഷാസേനയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം തങ്ങളുടെ വിവാഹ വാര്‍ഷിക ആഘോഷത്തിന് സാധിച്ച് നല്‍കിയ ദമ്പതികള്‍ക്ക് കൈയ്യടി. അഗ്നിരക്ഷാ നിലയത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പമ്പും പൈപ്പുമടക്കം സ്ഥാപിച്ച് നല്‍കിയാണ് മുക്കം കുറ്റിപ്പാലയിലെ കെ പി അനില്‍ കുമാര്‍ - അരുണ ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

ഒറ്റ നോട്ടത്തിൽ തന്നെ വയറിന് പതിവിലും വലിപ്പം, അരക്കെട്ടിൽ ചുവന്ന തുണിയും ബെൽറ്റും! കള്ളപ്പണം പിടിയിൽ

അഗ്‌നിരക്ഷാ സേന ജില്ലാ പരിശീലന കേന്ദ്രം കൂടിയായ മുക്കം ഫയര്‍ സ്റ്റേഷനില്‍ ശുദ്ധജലം ലഭ്യമല്ലാത്തത്തിനാല്‍ പുറമെനിന്ന് വെള്ളമെത്തിച്ചാണ് ഇക്കാലമത്രയും ഉപയോഗിച്ചിരുന്നത്. ഓഫീസിൽ കുടിവെള്ളം കിട്ടില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോഷില സന്തോഷിന്റെ ഇടപെടലാണ് അഗ്‌നിരക്ഷാ സേനക്ക് തുണയായത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോഷില സന്തോഷിന്‍റെ ഇടപെടലിനെ തുടർന്നാണ് കെ പി അനില്‍ കുമാര്‍ - അരുണ ദമ്പതികള്‍ അഗ്നിരക്ഷാ നിലയത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ പമ്പും പൈപ്പുമടക്കം സ്ഥാപിച്ച് നല്‍കിയത്. മുനിസിപ്പാലിറ്റിയുടെ കിണര്‍ നവീകരിച്ചു നല്‍കിയാണ് കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തിയത്. ഇതിന്റെ മുഴുവന്‍ ചിലവുകളും ദമ്പതികള്‍ വഹിച്ചു. റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് ചെയര്‍മാനാണ് കെ പി അനില്‍ കുമാര്‍, റിട്ട. അധ്യാപികയും റോട്ടറി ക്ലബ് മുക്കം പ്രസിഡന്റുമാണ് അരുണ.

സ്റ്റേഷന്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങ് കൗണ്‍സിലര്‍ ജോഷില സന്തോഷ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അനില്‍ കുമാറും അരുണയും ചേര്‍ന്ന് നിര്‍വഹിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. വത്സന്‍ മഠത്തില്‍, റിട്ടേഡ് ഫയര്‍ ഓഫീസര്‍ വിജയന്‍ നടുത്തൊടികയില്‍, ഡോ തിലകന്‍, ജോയ് എബ്രഹാം, പയസ് അഗസ്റ്റിന്‍, എന്‍ ജയകിഷ് എന്നിവര്‍ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ 7 വയസുകാരൻ ആരോടും മിണ്ടാതെ മുറിയിലേക്ക് കയറി; രാത്രി അയൽവാസിയെത്തി കുട്ടിയെ ആക്രമിച്ചെന്ന് പരാതി
മുറിയിലാകെ രക്തം, കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം