കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Published : Feb 24, 2025, 10:59 PM IST
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Asianet News Live

 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം