പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഇത്രയും പ്രതീക്ഷിച്ചില്ല! ഏത് നിമിഷവും തീഗോളമാകാവുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രം

Published : Jan 17, 2025, 07:36 PM ISTUpdated : Jan 21, 2025, 10:57 PM IST
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഇത്രയും പ്രതീക്ഷിച്ചില്ല! ഏത് നിമിഷവും തീഗോളമാകാവുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രം

Synopsis

കോഴിക്കോട് താമരശ്ശേരി സ്വദേശി ഷമീറിന്‍റെ വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു

കോഴിക്കോട്: അനധികൃതമായി ഗ്യാസ് ഫില്ലിംഗ് നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കുടുംബം താമസിക്കുന്ന വീട്ടില്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ ഗാര്‍ഹിക സിലിണ്ടറില്‍ നിന്നും വാണിജ്യ സിലിണ്ടറിലേക്ക് പാചക വാതകം നിറക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ സാക്ഷിയായത്. പരിശോധനക്കെത്തുന്ന സമയത്തും കംപ്രസറുകള്‍ ഉപയോഗിച്ച് അനധികൃതമായി ഗ്യാസ് ഫില്ലിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍ പറഞ്ഞു.

മന്ത്രി എത്തിയത് ഉദ്ഘാടനത്തിന്, ആരും കൂടുതൽ പ്രതീക്ഷിച്ചില്ല, ചുറ്റും കറങ്ങി നോക്കി! 'വൃത്തി മുഖ്യം'

താമരശ്ശേരി കരിങ്ങമണ്ണ തോണിക്കടവ് സ്വദേശി അരേറ്റക്കുന്ന് ഷമീറിന്റെ വീട്ടിലാണ് അപകടകരമായ നിയമലംഘനം കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നാണ് ഇതിനുള്ള സജ്ജീകരണം ഒരുക്കിയിരുന്നത്. ഇവിടെ നിന്നും പാചക വാതകം നിറച്ച 13 ഗാര്‍ഹിക സിലണ്ടറുകളും 18 വാണിജ്യ സിലണ്ടറുകളും ആറ് ഒഴിഞ്ഞ സിലിണ്ടറുകളും കണ്ടെത്തിയിട്ടുണ്ട്. ഗാസ് നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് കംപ്രസറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പരിശോധന വ്യാപകമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്.  തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്.  തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു