വൈകുന്നേരം 4.50ന് കുരിശ് പള്ളിക്ക് അടുത്ത് കാണാം; പ്ലംബ‍ർ കെണിയറിഞ്ഞില്ല, കൈക്കൂലിക്കാരൻ കയ്യോടെ കുടുങ്ങി

Published : Jan 17, 2025, 07:19 PM IST
വൈകുന്നേരം 4.50ന് കുരിശ് പള്ളിക്ക് അടുത്ത് കാണാം; പ്ലംബ‍ർ കെണിയറിഞ്ഞില്ല, കൈക്കൂലിക്കാരൻ കയ്യോടെ കുടുങ്ങി

Synopsis

പരാതിക്കാരി ഇന്നലെ പ്ലംബറെ ഫോണിൽ വിളിച്ചപ്പോൾ 7,000 രൂപ കൈക്കൂലി നൽകിയാൽ മാത്രമേ വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂവെന്ന് പറഞ്ഞു.

കൊച്ചി: വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. എറണാകുളം ജില്ലയിലെ തോപ്പുംപടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായ ഷാജിമോൻ പിയെ 7,000 രൂപ കൈകൂലി വാങ്ങവെ  എറണാകുളം വിജിലൻസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിനിയായ പരാതിക്കാരിയുടെ ഒരു വർഷം മുമ്പ് വെള്ളക്കരം അടക്കാത്തതിനാൽ വിച്ഛേദിച്ചിരുന്ന വാട്ടർ കണക്ഷൻ, കുടിശ്ശിക അടച്ചിട്ടും പുനസ്ഥാപിച്ചിട്ടില്ലായിരുന്നു. 

തുടർന്ന് പരാതിക്കാരി ഇന്നലെ പ്ലംബറെ ഫോണിൽ വിളിച്ചപ്പോൾ 7,000 രൂപ കൈക്കൂലി നൽകിയാൽ മാത്രമേ വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂവെന്ന് പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം 04:50 മണിക്ക് തോപ്പുംപടി കുരിശ് പള്ളിക്ക് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങവേ തോപ്പുംപടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായ ഷാജിമോൻ പിയെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. 

അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.

ഒറ്റ ദിവസം 1,18,180 രൂപയുടെ കിടിലൻ കളക്ഷൻ, മച്ചാനെ ആദ്യ ദിനം തന്നെ വൻ തിരക്കാണ്! തരംഗമായി മെട്രോ ബസ് സ‍ർവീസ്

തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി പോകുന്നവരെ...; ആള് ചില്ലറക്കാരനല്ലാട്ടോ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം