ദേശീയപാതയിലെ ഓടയിൽ വീണ് വഴിയാത്രക്കാരി, സ്ലാബ് പൊട്ടിയത് അപകടകാരണം, ഇന്നലെ ബസ് അപകടത്തിൽപെട്ടതും ഇതേ സ്ഥലത്ത്

Published : Oct 28, 2025, 06:10 PM IST
woman accident

Synopsis

ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്ന സ്ഥലമാണിത്. ഈ ഓടയുടെ മുകളിലൂടെ വാഹനങ്ങൾ കയറിപോകാറുണ്ട്. അങ്ങനെയാണ് സ്ലാബ് പൊട്ടിയത്.

കോഴിക്കോട്: കോഴിക്കോട് നന്തിയിൽ ദേശീയപാതയിലെ ഓടയിൽ വഴിയാത്രക്കാരി വീണു. നിർമാണ പ്രവർത്തി നടക്കുന്ന ഓടയിലാണ് വഴിയാത്രക്കാരി വീണത്. സർവീസ് റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയതാണ് അപകടത്തിന് കാരണം. ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്ന സ്ഥലമാണിത്. ഈ ഓടയുടെ മുകളിലൂടെ വാഹനങ്ങൾ കയറിപോകാറുണ്ട്. അങ്ങനെയാണ് സ്ലാബ് പൊട്ടിയത്. ഇവിടെ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ടുണ്ടായിരുന്നു. ഇതുവഴിയാണ് വഴിയാത്രക്കാരി നടന്നുവന്നത്. വെള്ളവും റോഡും മനസിലാകാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ഇങ്ങനെ വരുന്ന വഴിക്കാണ് സ്ത്രീ ഓടയിലേക്ക് വീണത്. ഉടനെ തൊട്ടുപിന്നിൽ വന്ന സ്വകാര്യബസ് ജീവനക്കാരാണ് ഇറങ്ങി ഇവരെ കൈപിടിച്ച് എഴുന്നേൽപിച്ചത്. ആദ്യമായിട്ടല്ല ഇത്തരം അപകടം. കഴിഞ്ഞ ദിവസം സ്വകാര്യബസിന്റെ മുന്നിലെ ടയർ കുഴിയിലേക്ക് വീണ് അപകടമുണ്ടായിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ നാട്ടുകാരും ബസ് ജീവനക്കാരും ബസ് തള്ളി കുഴിയിൽ നിന്ന് കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹായിക്കൊപ്പം കഞ്ചാവ് ഒളിപ്പിക്കാനുള്ള ശ്രമത്തിൽ കുലുസംബീവി, കൊല്ലത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതികൾ പിടിയിൽ
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ