രഹസ്യ വിവരം കിട്ടി ജീപ്പ് പരിശോധിച്ചു, 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍

Published : Jan 28, 2026, 04:21 PM IST
MDMA Arrest

Synopsis

9.4 ഗ്രാം എം.ഡി.എം.എയുമായി പൊലീസിന്റെ മലപ്പുറം കാരക്കാപറമ്പ് സ്വദേശിയായ 41കാരൻ പിടിയിൽ. ഗ്രാമിന് 3,500 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്ന ഇയാളിൽ നിന്ന് പണവും സഞ്ചരിച്ചിരുന്ന ജീപ്പും പൊലീസ് പിടിച്ചെടുത്തു. 

മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഡാന്‍സാഫ് എസ്.ഐ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എം.ഡി.എം.എ വില്‍പന നടത്തിയിരുന്നത്. വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈ വശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് എം.ഡി. എം.എ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സി. പി.ഒ മാരായ സിം.എം. മഹേഷ്, പി.പി. നിധേഷ്, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോകാൻ ഓട്ടോറിക്ഷ കയറി, ഇടക്ക് വച്ച് രണ്ട് സ്ത്രീകൾ ഒപ്പം കൂടി, പെരുമാറ്റത്തിൽ സംശയം തോന്നി; മാല പൊട്ടിക്കാൻ ശ്രമം
യു‍ഡിഎഫ് വിട്ട് തിരിച്ചുവരണം; ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കോവൂർ കുഞ്ഞുമോൻ