'ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു'; അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും, 6 പേർക്ക് ജീവിതം നൽകി മാതൃകയായി കുടുംബം

Published : Oct 03, 2025, 04:46 PM IST
 Ajita's heart

Synopsis

മസ്തിഷ്‌ക മരണത്തെ തുടർന്ന് കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ അവയവങ്ങൾ ദാനം ചെയ്തു. കെ-സോട്ടോയുടെ നേതൃത്വത്തിൽ നടന്ന ഈ മഹത്തായ ദാനത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ (46) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ അജിതയുടെ മഹനീയമായ അവയവദാനത്തിലൂടെ ആറ് പേർക്കാണ് പുതുജീവൻ ലഭിച്ചത്. തീവ്രദുഃഖത്തിലും മാതൃകപരമായ തീരുമാനമെടുത്ത കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസ്സുകാരിയിലാണ് അജിതയുടെ ഹൃദയം മാറ്റിവെച്ചത്.

ഹൃദയം ഉൾപ്പെടെ ദാനം ചെയ്തത് ആറ് അവയവങ്ങൾ

അജിതയുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. അവയവങ്ങൾ കൈമാറിയത് താഴെ പറയുന്ന ആശുപത്രികൾക്കാണ്. ഹൃദയവും കരളും രണ്ട് വൃക്കകളും 2 നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും നൽകി. ബാക്കിയുള്ള ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൈമാറിയത്. കെ-സോട്ടോയുടെ (K-SOTTO) നേതൃത്വത്തിലാണ് അവയവദാനത്തിൻ്റെ നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയാക്കിയത്.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ

ഹൃദയസ്തംഭനത്തെ തുടർന്നാണ് അജിതയെ 2025 സെപ്റ്റംബർ 28-ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഒക്ടോബർ 2-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. അവയവദാനത്തിന് സന്നദ്ധരായ കുടുംബാംഗങ്ങളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അജിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. പി. രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി. സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കൾ. മരുമകൻ മിഥുൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ