
ചേർത്തല: ഭാര്യയെയും മകനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് മൻകയതിൽ നാരായണന്റെ മകൻ ഷിജു (47) ആണ് പിടിയിലായത്. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ ഭാര്യയെ മർദ്ദിച്ചത്. ആക്രമണത്തിൽ ചേർത്തല സ്വദേശിയായ യുവതിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേൽക്കുകയും വലത് കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജോർജ് ജോസഫ് എന്നിവരടങ്ങിയ സംഘം കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam