
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 24 പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും അഞ്ച് സ്ഥലങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 10 വെള്ളിയൂര്‍ (പുലിക്കാട്ട്താഴെ അംഗന്‍വാടി ഭാഗം), 4- കാലോളിപൊയില്‍ (കണ്ണമ്പത്ത്‌സ്‌കൂള്‍ ഭാഗം മുതല്‍ കളോളിപ്പൊയില്‍ ആലോട്ടിപൊയില്‍ ഭാഗം വരെ), 1- ആക്കുപറമ്പ് (കൊക്കന്‍ചാല്‍ഭാഗം), -വളയക്കോട്(മമ്മിളിക്കളം ഭാഗം), കായണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9- പടിക്കുന്ന്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- അരയന്‍കോട് (കിഴക്ക് മുള്ളന്‍ മഠം- പനച്ചിങ്ങല്‍ റോഡ് പടിഞ്ഞാറ് അടിപറമ്പ് താത്തൂര്‍ റോഡ്, തെക്ക് അടിപറമ്പ് താത്തൂര്‍ റോഡ് വടക്ക് കാക്കശേരി കറുത്തേടത്ത് പനച്ചിങ്ങല്‍ റോഡ്), നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17- ചീക്കിലോട്(ചീക്കിലോട് ഒളയിമ്മല്‍ റേഷന്‍ ഷാപ്പ് പരിസരപ്രദേശം. അതിരുകള്‍- തെക്ക് ചീക്കിലോട് അത്തോളി റോഡിന്റെ വലതുഭാഗം, കിഴക്ക്- ചീക്കിലോട് കാരാട്ട്പാറ റോഡിന്റെ ഇടതുഭാഗം, വടക്ക്- എലത്തുക്കണ്ടി ശ്മശാനം നടപ്പാതയുടെ ഇടതുഭാഗം, പടിഞ്ഞാറ്- കിഴക്കെ വളപ്പില്‍ താഴം ഒളയിമ്മല്‍ റോഡിന്റെ വലതുഭാഗം, വാര്‍ഡ് 13- നാരകശേരി (കരുണറാം അങ്കണവാടി(നമ്പര്‍ 55) ചുറ്റുമുള്ള പ്രദേശങ്ങള്‍. അതിരുകള്‍, കിഴക്ക് -കരുണാറാം-ഹൈസ്‌കൂള്‍ റോഡ്, പടിഞ്ഞാറ്-കരുണാറാം-വെള്ളച്ചാലില്‍ റോഡ്, തെക്ക്-പാറപ്പുറം-ഹൈസ്‌കൂള്‍ റോഡ്, വടക്ക്- അങ്കണവാടി-ഹൈസ്‌കൂള്‍ റോഡ്), വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1- ചേലമുക്ക് (ചേലമുക്ക് മുതല്‍ ചെറുമോത്ത് റോഡ് വരെയും ഓലിയോട്ട് മുക്ക് കൊടക്കാടന്‍കണ്ടി റോഡ് വരെയുള്ള പ്രദേശം), പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 22-കുറ്റിക്കാട്ടൂര്‍ (ചാലിയാറക്കല്‍ താഴം ഭാഗം), വാര്‍ഡ് 1 പെരിങ്ങളം നോര്‍ത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 -മാടാക്കര മൂന്ന് കുടിക്കല്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14-തിരുത്തിമുക്ക്, മൂടാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- ഗോപാലപുരം, വാര്‍ഡ് 17- കടലൂര്‍, അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 വാകമോളി, വാര്‍ഡ് 6 ഊട്ടേരി, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16- അണ്ടികമ്പനി, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8- നീരോത്ത്, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 നരക്കോട്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-പുളയങ്കര, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 3- മൂരാട് സെന്റര്‍, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9- മേമുണ്ട നോര്‍ത്ത്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9-നരിനട.
ക്രിട്ടിക്കല്‍ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍
ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 14,19, വടകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 3,4,47, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 15, 16, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3,4, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam