കോഴിക്കോട് 12 പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

By Web TeamFirst Published Aug 31, 2020, 10:19 PM IST
Highlights

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11,  തുറയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8, എന്നിവയെയാണ് കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയത്. 

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ 12 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു, രണ്ട് പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11,  തുറയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8, എന്നിവയെയാണ് കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയത്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8, നീറോത്തിലെ കുന്നുമ്മൽ പൊയിൽ ഭാഗം മാത്രം മൈക്രോ കണ്ടെയിൻമെൻറ് സോണാക്കി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്- മാട്ടുമുറിയില്‍പ്പെട്ട കിഴക്ക് ഗോതമ്പ് റോഡ് അങ്ങാടി, പടിഞ്ഞാറ് മാവായി റോഡ്, വടക്ക് മാവായി എടത്തുംപറമ്പ് റോഡ്, തെക്ക് ചേലാംകുന്ന് കോളനിയുടെ തെക്ക് ഭാഗം തുടങ്ങിയ പ്രദേശങ്ങള്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 അണ്ണക്കുട്ടന്‍ചാല്‍, വാര്‍ഡ് 11 പെരുവണ്ണാമൂഴി, വാര്‍ഡ് 12 ചക്കിട്ടപ്പാറ, വാര്‍ഡ് 13 കുളത്തുവയല്‍, വാര്‍ഡ് 14 താന്നിയോട്, വാര്‍ഡ് 15 കളത്തുംതറ, വാര്‍ഡ് 1 പന്നിക്കോട്ടൂരിലെ വള്ളപ്പട്ട ഭാഗം, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 തറോപ്പൊയില്‍, ബാലുശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 ബാലുശേരി നോര്‍ത്ത്, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 12 വാഴപ്പോറ്റത്തറ, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുന്നുമ്മല്‍പൊയില്‍ എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍. 

click me!