
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്ണു ശ്രീകുമാറിനെ (33) യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസുകളില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ പതിനൊന്നിന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അപ്‌സര തിയേറ്ററിന് സമീപം വെച്ച് പ്രതി വിഷ്ണു മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് ഇയാൾ ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത ശേഷം കടന്നു കളഞ്ഞത്. ഇതിന് ശേഷം കഴിഞ്ഞ 7 ന് ഏറണാകുളം സെന്‍ട്രല്‍ പൊലീസ് പരിധിയില്‍ നിന്ന് മോഷ്ടിച്ച ഡ്യൂക്ക് ബൈക്കിലാണ് പ്രതി കോഴിക്കോട്ടെത്തിയത്. ഈ സംഭവങ്ങളില്‍ പ്രതിക്കു വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്.
എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് സി പി ഒ ബിനില്‍ കുമാര്‍, വിജീഷ്, സി പി ഒമാരായ ഹരീഷ്, ലിജീഷ്, അരുണ്‍, രാഗേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കടിന തടവ് ശിക്ഷ വിധിച്ച് കോടതി. ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ച വിളപ്പിൽ തുരുത്തുംമൂല സ്വദേശി 58 കാരനായ ശ്രീനിവാസനാണ് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയേയും സഹോദരനേയും ബന്ധുവായ പ്രതിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടുകാർ പുറത്തു പോയ സമയത്താണ് അതിക്രൂരമായ പീഡനം നടന്നത്. സഹോദരനെ പുറത്താക്കിയ ശേഷം പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
ബന്ധുവായ 8 വയസുകാരിയെ വായിൽ തുണി തിരുകി, കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചു; 58 കാരന് 41 വർഷം കഠിന തടവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam