ഓവനിൽ സംശയം തോന്നിയ കസ്റ്റംസാണ് ഇത് സെപ്റ്റംബർ 24 ന് ആണ് പിടിച്ചുവച്ചത്.

കൊച്ചി: ഓവനകത്ത് ഒളിച്ചു കടത്തിയ 31 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. യാത്രക്കാരനിൽ നിന്ന് സെപ്റ്റംബർ 24 ന് പിടിച്ചു വെച്ച ബാഗേജിൽ നിന്നാണ് ഈ സ്വർണം കണ്ടെടുത്തത്. ഓവനിൽ സംശയം തോന്നിയ കസ്റ്റംസാണ് ഇത് സെപ്റ്റംബർ 24 ന് ആണ് പിടിച്ചുവച്ചത്. വിശദ പരിശോധനയിലും ഒന്നും കണ്ടെത്തിയില്ലെങ്കിലും സംശയം ബാക്കിയായി. ഒടുവിൽ വർക്ക്ഷോപ്പ് ജീവനക്കാരെ കൊണ്ട് ഓവൻ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് 581 ഗ്രാം സ്വർണം കണ്ടെത്തിയത്. പ്രതിക്കായി കസ്റ്റംസ് അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്.

സംഭവം ഇങ്ങനെ

യാത്രക്കാരനിൽ നിന്ന് സെപ്റ്റംബർ 24 ന് പിടിച്ചു വെച്ച ബാഗേജിൽ നിന്നാണ് ഈ സ്വർണം കണ്ടെടുത്തത്. ഓവനിൽ സംശയം തോന്നിയ കസ്റ്റംസാണ് ഇത് സെപ്റ്റംബർ 24 ന് ആണ് പിടിച്ചുവച്ചത്. വിശദ പരിശോധനയിലും ഒന്നും കണ്ടെത്തിയില്ലെങ്കിലും സംശയം ബാക്കിയായി. ഒടുവിൽ വർക്ക്ഷോപ്പ് ജീവനക്കാരെ കൊണ്ട് ഓവൻ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് 581 ഗ്രാം സ്വർണം കണ്ടെത്തിയത്. പ്രതിക്കായി കസ്റ്റംസ് അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്.

അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം! പുതിയ ന്യൂനമർദ്ദം കേരളത്തിന് ഭീഷണിയാകുമോ? അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ ദിവസവും നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം നടത്തിയവർ പിടിയിലായിരുന്നു. മൂന്ന് കിലോ സ്വർണവുമായി മൂന്ന് പേരെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നവംബർ 9 നാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫൽ റിയാസ്, തൃശൂർ സ്വദേശി സുബാഷ് എന്നിവരാണ് അന്ന് പിടിയിലായത്. നൗഫൽ ജിദ്ദയിൽ നിന്നും മുസ്തഫ ദൂബായിൽ നിന്നുമാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഇരുവരും മലദ്വാരത്തിലാണ് സ്വ‍ർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ ശരീരത്തിനകത്ത് സ്വർണം കണ്ടെത്തി. പിന്നാലെ മസ്കറ്റിൽ നിന്നും വന്ന വിമാനത്തിലാണ് സുബാഷ് കൊച്ചിയിലെത്തിയത്. ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. പിടിച്ചെടുത്ത് സ്വർണത്തിന് ഒരു കോടി നാൽപത് ലക്ഷം രൂപ വില വരുമെന്ന് കൊച്ചി കസ്റ്റംസ് അറിയിച്ചിരുന്നു.

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് വീണ്ടും; നെടുമ്പാശേരിയിൽ മൂന്ന് പേർ പിടിയിൽ