കോഴിക്കോട് വിദ്യാലയങ്ങൾക്ക് നാളെ അവധി

Published : Nov 28, 2022, 07:00 PM IST
കോഴിക്കോട് വിദ്യാലയങ്ങൾക്ക് നാളെ അവധി

Synopsis

വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാർഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്‌ ആർ ഡി ഡി യും വി എച്ച് എസ് സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ ഡിയും അറിയിച്ചു. വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാന്‍ കാലത്ത് തിരക്കുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം; 90,000 രൂപയോളം നഷ്ടപ്പെട്ടെന്ന് പരാതി, പ്രതി പിടിയില്‍
ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ