കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published : Jan 25, 2021, 11:16 PM IST
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Synopsis

കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്.

കോഴിക്കോട് : കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. 

കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുള്ള ബാവ  ഇവിടെയെത്തിയത്. പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.  ഉമ്മു സല്‍മയാണ് മാതാവ്. സഹോദരന്‍ അഹമ്മദ് കബീര്‍.

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു