ആറ് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; കഞ്ചാവ് ഒളിപ്പിക്കാൻ വാനിൽ രഹസ്യ അറ

Published : Jan 25, 2021, 10:51 PM IST
ആറ് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;  കഞ്ചാവ് ഒളിപ്പിക്കാൻ വാനിൽ രഹസ്യ അറ

Synopsis

വാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിലായി.

പാണ്ടിക്കാട്: വാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിലായി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൾ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ വലിയകാവ് മുസ്തഫ (42) എന്ന കുഞ്ഞമണി, നറുകര ഉച്ചപ്പള്ളി മൊയ്തീൻകുട്ടി (47) എന്നിവരാണ് പിടിയിലായത്. 

സ്‌കൂളുകളും കോളേജുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇവർ. ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മേലാറ്റൂർ  പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപം വച്ചാണ് വാഹനം സഹിതം പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒമ്നി വാനും പിടിച്ചെടുത്തു. വാനിൽ രഹസ്യ അറ നിർമ്മിച്ച് അതിവിദഗ്ധമായാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി