കോഴിക്കോട് പത്ത് കണ്ടെയിൻമെന്റ് സോണുകൾ കൂടി, ആറെണ്ണം ഒഴിവാക്കി

By Web TeamFirst Published Aug 15, 2020, 1:08 AM IST
Highlights

കോഴിക്കോട് ജില്ലയിൽ പുതുതായി 10 പ്രദേശങ്ങൾ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു.  കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയിൻമെന്റ് സോണുകളുടെ പ്രഖ്യാപനം. 
 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി 10 പ്രദേശങ്ങൾ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു.  കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയിൻമെന്റ് സോണുകളുടെ പ്രഖ്യാപനം. 

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 5 ആവിലോറ, 7 പാറക്കുന്ന്, 8 പൂവത്തൊടിക, 1 എളേറ്റിൽ, 9 ഈസ്റ്റ് കിഴക്കോത്ത് ( ഈസ്റ്റ് കിഴക്കോത്ത് അങ്ങാടി ഒഴികെ), ഓമശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 നടമ്മൽ പൊയിൽ എന്നിവയും കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 അരിക്കുളം, കുന്ദമംഗലം  ഗ്രാമപഞ്ചായത്തിലെ വാർഡ്19 കാരന്തൂർ , ഏറമല ഗ്രാമപഞ്ചായത്തിലെ വാർഡ് - 18 കുന്നുമ്മക്കര സൗത്ത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 - പൂളയങ്കര എന്നിവയുമാണ് കണ്ടെയിൻമെൻ്റ് സോണുകൾ.

ആറ് വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 13, 16, ചോറോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12, മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 30, കാക്കൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6, കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

click me!