കോഴിക്കോട് കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 21, 2020, 09:23 PM ISTUpdated : Oct 21, 2020, 09:33 PM IST
കോഴിക്കോട് കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

കാറിന്റെ ഉള്‍വശത്തെ ചിലഭാഗങ്ങളില്‍ തീ കത്തിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.  

കോഴിക്കോട്: മുക്കത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂമ്പാറ മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യ ദീപ്തി(40)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരഞ്ചാട്ടിതോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപത്തെ റബര്‍ തോട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

കാറിന്റെ ഉള്‍വശത്തെ ചിലഭാഗങ്ങളില്‍ തീ കത്തിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അൽഫാം അടുപ്പിൽനിന്ന് തീപടർന്നു; നെടുമങ്ങാട് ഹോട്ടലിൽ തീപ്പിടിത്തം
മറവി രോഗം ബാധിച്ച 93കാരിക്ക് ഗാർഡിയനായി സഹോദരി; ആറ് മാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണം