
കോഴിക്കോട്: ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്‍മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ സി നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളേജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കി. ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജിവന്‍ നിലനിര്‍ത്തിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കൂത്താളിയിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: ഇന്ദിര. ഭര്‍ത്താവ്: പ്രസൂണ്‍ പെരുവയല്‍ സഹോദരി: ശ്രേയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam