മദ്യത്തിന് പകരം സാനിറ്റൈസര്‍ ഉപയോഗിക്കുന്നു; ചില്ലറ വില്‍പന നിര്‍ത്തി കെഎസ്ഡിപി

By Web TeamFirst Published May 27, 2020, 5:54 PM IST
Highlights

സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഡിപി കൊവിഡ് പ്രതിരോധത്തിനാണ് കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മിച്ച് തുടങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് കെഎസ്ഡിപി മൊത്തമായി ഇത് വില്‍പന നടത്തുന്നുണ്ട്.

കലവൂര്‍: മദ്യത്തിന് പകരം ചിലര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാനിറ്റൈസറിന്റെ ചില്ലറ വില്‍പന കെഎസ്ഡിപി നിര്‍ത്തി. സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഡിപി കൊവിഡ് പ്രതിരോധത്തിനാണ് കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മിച്ച് തുടങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് കെഎസ്ഡിപി മൊത്തമായി ഇത് വില്‍പന നടത്തുന്നുണ്ട്.

കമ്പനിക്കു മുന്നിലെ കൗണ്ടര്‍ വഴിയും വില്‍പന ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ മാത്രമാണ് വാങ്ങിയിരുന്നതെങ്കില്‍ പിന്നീട് ചിലര്‍ ഇത് ലഹരി ഉപയോഗത്തിനും വാങ്ങാന്‍ തുടങ്ങി. അര ലിറ്ററിന് 200 രൂപയ്ക്കാണ് വിറ്റിരുന്നത്.

അര ലീറ്റര്‍ സാനിറ്റൈസറില്‍ 375 മില്ലിയും അല്‍ക്കഹോളാണ്. ഇതും ഒപ്പം ചേര്‍ക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡും ഗ്ലിസറിനും ശരീരത്തിനുള്ളില്‍ എത്തുന്നത് വളരെ ദോഷകരമാണ്. ചിലര്‍ ഫ്രീസറിന്റെ സഹായത്തോടെ ആല്‍ക്കഹോള്‍  വേര്‍തിരിച്ചെടുക്കുന്നതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി തേടിയാണ് റീട്ടെയില്‍ വില്‍പന നിര്‍ത്തിയത്.

ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യം; പ്രതികരിച്ച് മുഖ്യമന്ത്രി

പാലക്കാട് സ്ഥിതി ഗുരുതരം; പുതിയ 10 ഹോട്ട്‍സ്‍പോട്ടുകള്‍ ; സംസ്ഥാനത്താകെ 81 ആയി

click me!