
കാസർകോട്: ബില്ല് അടക്കാതായതോടെ എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല. മൂന്ന് മാസമായി ബില്ല് കുടിശ്ശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ ഈ നടപടി. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. എ ഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എം വി ഡി എൻഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്. പണം ഉടൻ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷൻ വിച്ചേധിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എം വി ഡി പതിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam