വനം വകുപ്പിനും കെഎസ്ഇബിയുടെ പണി! വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി

Published : Feb 21, 2024, 06:40 PM IST
വനം വകുപ്പിനും കെഎസ്ഇബിയുടെ പണി! വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി

Synopsis

ഫ്യൂസ് ഊരിയതിന് പിന്നാലെ കുടിശ്ശിക തീർക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയുട്ടണ്ട്.

പത്തനംതിട്ട:വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരി കെ എസ് ഇ ബി ഊരിയത്.ഇതോടെ ഈ ഓഫീസുകളിലെ വൈദ്യുതി വിതരണം നിലച്ചു. വൈദ്യുതിയില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെയും ബാധിച്ചു.വൈദ്യുതി ബില്ലിൽ കുടിശ്ശിക വന്നതോടെയാണ് ഇന്ന് രാവിലെ  കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. 17 , 000 രൂപ ആണ് കുടിശ്ശിക. വനം വകുപ്പ് ആസ്ഥാനത്തു നിന്നാണ് ബില്ല് അടയ്ക്കേണ്ടത്. ഫ്യൂസ് ഊരിയതിന് പിന്നാലെ കുടിശ്ശിക തീർക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയുട്ടണ്ട്.

ഇന്നലെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനുശേഷം ഇന്ന് ഉച്ചയോടെയാണ് എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി പുനസ്ഥാപിച്ചത്. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചത്. കളക്ടേറ്റിൽ ഒന്നരക്കോടി രൂപ മുതൽ മുടക്കി  സ്ഥാപിച്ച സോളാർ പാനൽ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കുടിശ്ശികയിൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയത്.

ജില്ല ഭരണസിരാകേന്ദ്രത്തെ 24 മണിക്കൂറാണ് ഇരുട്ടിൽ നിർത്തിയത്. പ്രധാനപ്പെട്ട 30 ഓഫീസുകളും നിശ്ചലമായി. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ ചർച്ചകൾ ഉയർന്നതോടെ തിരക്കിട്ട നടപടികളെടുത്ത് നാണക്കേടിൽ നിന്ന് തലയൂരുകയാണ് ജില്ല ഭരണകൂടം.  ചീഫ് സെക്രട്ടറി വരെ ഇടപെട്ടു. കെ എസ് ഇ ബി സി എം ഡിയുമായും ചർച്ച നടത്തി. ഉടൻ ബില്ല് അടയ്ക്കുക ഇല്ലെങ്കിൽ കളക്ടർ ഉറപ്പ് നൽകുക എന്ന സമവായത്തിലാണ് ഒടുവിൽ തീരുമാനമായത്.13 കണക്ഷനുകളാണ് വിഛേദിച്ചെങ്കിലും 30 ഓഫീസുകൾ ഇന്നലെ രാവിലെ മുതൽ ഇരുട്ടിലായി. ഓരോ ഓഫീസിനും പ്രത്യേകം കണക്ഷനുകൾ എടുക്കണമെന്ന നിർദ്ദേശം ജില്ല ഭരണകൂടം പാലിച്ചിരുന്നില്ല. ഇതാണ് ബില്ലടച്ചിട്ടും പല ഓഫീസുകളും ഇരുട്ടിലായതിന് കാരണമെന്നും കെഎസ്ഇബി വിശദീകരിച്ചു. ഒടുവിൽ പരിഹാരനടപടികൾ തുടങ്ങിയതായി ജില്ല ഭരണകൂടം അറിയിച്ചു. 

വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ