
കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി. അതേ സമയം നഴ്സിംഗ് സെന്റർ അധികൃതരും വിഷയത്തിൽ പ്രതികരിച്ചു. വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്. 68,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി അടക്കാനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam