
എസ് ഇ ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കുമ്മല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രോസസിംഗ് കമ്പനിക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി 5000 രൂപ ആവശ്യപ്പെട്ട് കമ്പിനി ഉടമയിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ആറുമാസം മുമ്പാണ് സ്ഥാപനത്തിലേക്ക് പുതിയ കണക്ഷനായി ഉടമ കെ എസ് ഇ ബിയെ സമീപിച്ചത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നൽകാതെ സബ് എഞ്ചിനീയർ ഒഴിഞ്ഞുമാറി. കണക്ഷൻ അനുവദിക്കണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപന ഉടമ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് എഞ്ചിനീയറെ വിജിലൻസ് സംഘം തന്ത്രപൂർവ്വം ഇയാളെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam