
കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ചും, വൈദ്യുതി സുരക്ഷയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ മത്സരത്തിന്‍റെ എൻട്രികൾ അയക്കേണ്ടതിന്‍റെ അവസാന ഈ മാസം ഇരുപതാം തിയതി രാത്രി 12 മണിവരെ ദീർഘിപ്പിച്ചു. വീഡിയോ, പോസ്റ്റർ, ട്രോൾ മത്സരങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പൊതുജനപങ്കാളിത്തം ശക്തിപ്പെടുത്താൻ കെഎസ്ഇബി ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾക്കും, പോസ്റ്ററുകൾക്കും, ട്രോളുകൾക്കും സമ്മാനങ്ങള്‍ നല്‍കും. എൻട്രികൾ 20/01/2020 വരെ socialmedia@kseb.in, socialmediakseb@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാം. കെഎസ്ഇബിയുടെ സേവനങ്ങളെ കുറിച്ചുള്ള മറ്റ് വിഷയങ്ങളെ അധികരിച്ചുള്ളതോ ആയ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സ്വീകരിക്കും.
• വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ മലയാളത്തിൽ തയ്യാറാക്കേണ്ടതാണ്
• ഓരോ എൻട്രികളും വ്യക്തമായ ക്യാപ്ഷ്യനോടുകൂടി അയക്കേണ്ടതാണ്
• ഓരോ മത്സരാർഥിക്കും 3 വീഡിയോ / പോസ്റ്റർ / ട്രോൾ എന്നിവ സമർപ്പിക്കാവുന്നതാണ്
• എൻട്രികളിൽ ലോഗോ / വാട്ടർമാർക്ക് എന്നിവ അനുവദനീയമല്ല
• ഈ നിബന്ധനകൾ അനുസരിക്കുന്ന വീഡിയോ / പോസ്റ്റർ/ ട്രോൾ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ
• മറ്റു വ്യക്തികളോ സ്ഥാപനങ്ങളോ തയ്യാറാക്കി മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ സ്വീകരിക്കുകയില്ല
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവയുടെ ഇമേജ് ക്വാളിറ്റി ഉറപ്പുവരുത്തേണ്ടതാണ്
• എൻട്രികൾ socialmedia@kseb.in, socialmediakseb @gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് 20.01.2020 രാത്രി 12 ക്കു മുമ്പായി അയക്കേണ്ടതാണ് (മത്സരാർത്ഥിയുടെ ഫോൺ നമ്പർ, WhatsApp നമ്പർ, ഫേസ്ബുക് പ്രൊഫൈൽ ID എന്നിവ ഇമെയിലിനൊപ്പം അയക്കേണ്ടതാണ് )
• മറ്റേതെങ്കിലും വിലാസത്തിലോട്ട് അയക്കുന്ന എൻട്രികൾ മത്സരത്തിന് പരിഗണിക്കുകയില്ല
• ഒരു വിദഗ്ധ സമിതി പരിശോധിച്ച് നിർദ്ദേശിക്കുന്ന എൻട്രികൾ മാത്രമേ KSEB യുടെ ഒഫീഷ്യൻ ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കുകയുള്ളൂ
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സാമൂഹിക പ്രതിബദ്ധത ഉള്ളവ ആയിരിക്കണം
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്ന രീതിയിലുള്ളവ ആകരുത്. മതേതരവും ലിംഗ സമത്വം പാലിക്കുന്നവയായിരിക്കണം എൻട്രികൾ
• KSEBL ജീവനക്കാർ - KSEBL-ലെ ചീഫ് എൻജിനീയർ (IT, CR & CAPs ) വിഭാഗത്തിന് കീഴിലെ ജീവനക്കാർ ഒഴികെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം
സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നത് രണ്ട് രീതിയിലാണ് :
1. ഏറ്റവും കൂടുതൽ ഫേസ്ബൂക് ലൈക്ക് ലഭിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ (ഇതിനായി ലഭിക്കുന്ന എൻട്രികളിൽ തെരെഞ്ഞെടുക്കപ്പെട്ടവ 2020 ജനുവരി 1 മുതൽ ജനുവരി 5 വരെ KSEB-യുടെ ഒഫീഷ്യൽ ഫെസ്ബുക് പേജിൽ 30 ദിവസം പോസ്റ്റ് ചെയ്യുന്നതും അതിനു ശേഷം ലൈക്കുകളുടെ എണ്ണം കണക്കാക്കുന്നതുമാണ്)
2. സോഷ്യൽ മീഡിയ രംഗത്തെ വിദഗ്ധരടങ്ങുന്ന കമ്മിറ്റി തീരുമാനിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ
ഇതിനു പുറമെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നീ വിഭാഗങ്ങളിലോരോന്നിലും തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് വീതം 1000 രൂപയുടെ ആശ്വാസ സമ്മാനവും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് Kerala State Electricity Board ന്‍റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam