മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Web Desk   | Asianet News
Published : Jan 17, 2020, 02:13 PM IST
മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Synopsis

ബസ്സ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ ബസ്സ് ഡ്രൈവറടക്കം രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

മലപ്പുറം: മലപ്പുറം മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. പാലക്കാട് ആലത്തുർ സ്വദേശി നൂർച്ചാൽ വെള്ളയാണ് മരിച്ചത്. മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന രാജി ബസ്സ് സ്കോർപ്പിയോ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്ന് വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

ബസ്സ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ ബസ്സ് ഡ്രൈവറടക്കം രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!