ബസ് സ്റ്റോപ്പിനടുത്ത് നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ മുതൽ, മനസിളകിയില്ല, തിരികെ നൽകി കെഎസ്എഫ്ഇ താൽക്കാലിക ജീവനക്കാരി

Published : Apr 05, 2026, 09:34 PM IST
gold return

Synopsis

കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് പി ഒ കൊച്ചുവട്ടപ്പറമ്പിൽ വീട്ടിൽ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ചെയിൻ ലഭിച്ചത്.

കുത്തിയതോട്: ബസ് സ്റ്റോപ്പിനടുത്ത് നിന്ന് കളഞ്ഞുകിട്ടിയ ഒരു പവൻ തൂക്കമുള്ള കൈച്ചെയിൻ ഉടമയ്ക്ക് തിരികെ നൽകി കെ എസ് എഫ് ഇ താൽക്കാലിക ജീവനക്കാരി മാതൃകയായി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് പി ഒ കൊച്ചുവട്ടപ്പറമ്പിൽ വീട്ടിൽ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ചെയിൻ ലഭിച്ചത്. ഉടൻതന്നെ ഇവർ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയിൻ ഏല്പിക്കുകയും ചെയ്തു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ ചെന്നൈ ഹമ്മിങ് ഗാർഡൻസ് വില്ല 500 ലൈനിൽ താണുപിള്ളയുടെ മകൻ അനോജ് കുമാറിന്റേതായിരുന്നു നഷ്ടപ്പെട്ട കൈച്ചെയിൻ. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ വിഷ്ണുപ്രിയ ചെയിൻ ഉടമയ്ക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗഹൃദം നടിച്ച് അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി, പാലാരിവട്ടത്ത് യുവാവിന് നേരിടേണ്ടി വന്നത് ക്രൂര മർദനം
മലപ്പുറത്തെ നടുക്കിയ പോക്സോ കേസുകൾ: ക്ലാസ് നടന്നത് പ്രതിയുടെ വീടിന്റെ ഓപ്പണ്‍ ടെറസിൽ സിസിടിവി ദൃശ്യങ്ങളുമില്ല: കരാട്ടെ പരിശീലകനെ വെറുതെവിട്ടു