ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടിപിടിച്ച് കെഎസ്എഫ്ഇ മാനേജർ, എല്ലാം വ്യാജ രേഖകൾ നൽകി, ഒളിവിൽ പോയ പ്രതി വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ

Published : Sep 26, 2025, 11:20 PM IST
KSFE FRAUD

Synopsis

വ്യാജ രേഖകൾ ഉപയോഗിച്ച് ചിട്ടി തുക തട്ടിയെടുത്ത കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ കെഎസ്എഫ്ഇ മാനേജർ അറസ്റ്റിൽ. 1993ൽ നടന്ന സംഭവത്തിൽ 2010ൽ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയും ശിക്ഷ ശരിവെച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു

തിരുവനന്തപുരം:കെഎസ്എഫ്ഇ മാനേജരായിരി വ്യാജ രേഖകൾ സമർപ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരിൽ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവിൽപ്പോയ തിരുവനന്തപുരം സ്വദേശി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. ചാല ബ്രാഞ്ച് മാനേജരായിരുന്ന കരമന സ്വദേശിയായ പി. പ്രഭാകരനെയാണ് വിജിലൻസ് സംഘം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ എപ്ലോയിമെന്‍റ് സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയായിരുന്നു ഇയാൾ ചിട്ടി തുക അനുവദിച്ചെടുത്തത്. 1993ലായിരുന്നു സംഭവം നടന്നത്. ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസെടുത്ത് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2010ൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇയാളെ വിവിധ വകുപ്പുകളിലായി ഒരുവർഷം കഠിന തടവിന് ശിക്ഷിച്ച് ഉത്തരവായെങ്കിലും പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

എന്നാൽ, ഹൈക്കോടതിയും ശിക്ഷ ശരി വച്ചതോടെ കോടതിയിൽ കീഴടങ്ങാതെ ഇയാൾ ഒളിവിൽപോകുകയായിരുന്നു. വർഷങ്ങൾക്ക് ശേഷവും ഇയാൾ കീഴടങ്ങാതിരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ പ്രഭാകരന്‍റെ കരമനയിലെ വീട്ടിൽ നിന്നും ഇന്ന് വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി സെൻട്രൽ ജയിലിലടച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം