
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് അപകടം. എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
യാത്രകാർക്ക് ആർക്കും കാര്യമായ പരിക്കുകളില്ല, കാര്യവട്ടം അമ്പലത്തിൻകര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്. ഇതിനിടിയിൽ മുന്നേ പോയ കാർ പെട്ടെന്ന് വെട്ടിത്തിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം. നിയന്ത്രണവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റു തകർത്ത് വലതുവശത്തെ തോട്ടിലേക്ക് കൂപ്പുകുത്തി നിൽക്കുകയായിരുന്നു. കഴക്കൂട്ടത്ത് നിന്ന് ഫയർഫോഴ്സും പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam