ഇടറോഡിൽ നിന്ന് കാർ പെട്ടെന്നെത്തി, വെട്ടിത്തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു; കടയിലേക്ക് ഇടിച്ചു കയറി

Published : Nov 08, 2024, 09:50 PM IST
ഇടറോഡിൽ നിന്ന് കാർ പെട്ടെന്നെത്തി, വെട്ടിത്തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു; കടയിലേക്ക് ഇടിച്ചു കയറി

Synopsis

സമീപത്തെ ഇടറോഡിലൂടെ വേഗതയിൽ കയറിവന്ന കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിടുകയായിരുന്നു.

മാങ്കാംകുഴി : ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി മനോജ് (48) നാണ് പരിക്കേറ്റത്.  ഇദ്ദേഹത്തെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം മാവേലിക്കര റോഡിൽ വെട്ടിയാർ ഇരട്ട പള്ളിക്കൂടത്തിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം.

സമീപത്തെ ഇടറോഡിലൂടെ വേഗതയിൽ കയറിവന്ന കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിടുകയായിരുന്നു. പിന്നാലെ  രാജ് നിവാസിൽ രാജീവിന്റെ ഉടമസ്ഥതയിലുള്ള മീനു സ്റ്റോഴ്സ് കടയുടെ മുൻവശത്തേക്ക് ബസ് ഇടിച്ചു കയറി. ബസ് പാഞ്ഞു വരുന്നത് കണ്ടു കട ഉടമ രാജീവ് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം തകർന്നു. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി മേൽ തുടർനപടികൾ സ്വീകരിച്ചു.

Read More : മദ്യപിച്ച് ബഹളം, യാത്രക്കാരനെ സഹയാത്രികർ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്