കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ചു

Published : May 09, 2020, 07:58 AM IST
കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ചു

Synopsis

ലിസിയുടെ ഭര്‍ത്താവ്  സാമുവല്‍, വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: കൊല്ലം ചടയമംഗലത്തിന് സമീപം കുരിയോട് കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. ലിസിയുടെ ഭര്‍ത്താവ്  സാമുവല്‍, വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സാമുവലിനെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന രജ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. 

ടെസ്റ്റ് റണ്ണിനായി റോഡിൽ ഇറക്കിയ കെഎസ്ആർടിസി ബസിലാണ് കാര്‍ ഇടിച്ചത്. കെഎസ്ആർടിസിയുടെ പിൻവശത്തെ ടയറിന് മുന്നിലായാണ് കാർ ഇടിച്ചു കയറുകയായിരുന്നു. ലിസി സാമുവൽ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്