എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം  

Published : Sep 19, 2024, 04:03 PM ISTUpdated : Sep 19, 2024, 04:07 PM IST
എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം  

Synopsis

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  

പത്തനംതിട്ട : എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. 

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തു  

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തു

 

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ