ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

Published : Oct 04, 2021, 04:31 PM ISTUpdated : Oct 04, 2021, 05:55 PM IST
ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

Synopsis

ചൂലാംവയല്‍ മാക്കൂട്ടം ഇറക്കത്തിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഗുഡ്‌സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ച്  മറിയുകയായിരുന്നു.  

കോഴിക്കോട്: കുന്ദമംഗലത്തിനും  താമരശ്ശേരിക്കും (Thamarasserry) ഇടയില്‍ ചൂലാംമൈലില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി(KSRTC Bus)  ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു. വയനാട്ടില്‍ (Wayanad) നിന്ന് കോഴിക്കോട്ടേക്ക് (Kozhikode) വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്(accident). പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (kozhikode medical college hospital) പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വടികളെടുക്കൂ, ജയിലില്‍ പോയി വരുമ്പോള്‍ നേതാവാകാമെന്ന് ഹരിയാന മുഖ്യമന്ത്രി

ചൂലാംവയല്‍ മാക്കൂട്ടം ഇറക്കത്തിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഗുഡ്‌സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ച്  മറിയുകയായിരുന്നു.  പാസഞ്ചര്‍ ഓട്ടോയുടെ  മുകളിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ബസ് ഉയര്‍ത്തി.  പരിക്കേറ്റവരെ നാട്ടുകാരും പൊലീസും  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ അപകടമൊഴിവാക്കി. 

ഡ്രൈവറുള്‍പ്പടെ ഓട്ടോയിലുണ്ടായിരുന്ന 4 പേര്‍ക്കും പരിക്കേറ്റു . ഇതില്‍ ഒന്നരവയസ്സുളള കുഞ്ഞും ഉള്‍പ്പെടും. ബസ്സ് യാത്രക്കാരായ ആറുപേരാണ് പരിക്കേറ്റ മറ്റാളുകള്‍. അന്‍പതില്‍ താഴെ ആളുകള്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍  നാട്ടുകാരുടെ നേതൃത്വത്തില്‍ ആളുകളെ മുഴുവന്‍ പുറത്തിറക്കി  ബസ്സുയര്‍ത്തി. അപകടത്തെ തുടര്‍ന്ന്  കോഴിക്കോട് വയനാട്- പാതയില്‍ അരമണിക്കൂറിലെറെ സമയം ഗതാഗതം തടസപ്പെട്ടു.

കരിങ്കോഴിയിറച്ചി വന്ധ്യത ഇല്ലാതാക്കും, ലൈം​ഗികശേഷി കൂട്ടും, ശരിക്കും ഇതിന് പിന്നിലെ സത്യമെന്ത്?

ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം