
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർടിസി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസ് നിർത്തിയത്.
ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര ബസുകളെ ജീവനക്കാർ തടയുന്നു. സർവ്വീസുകൾ തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നു എന്ന് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നു. പ്രശ്നത്തില്‍ മന്ത്രി ഇടപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam