വയോധികനോട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ക്രൂരത, ഇറങ്ങാൻ വൈകിയതിന് കമ്പികൊണ്ട് തലയ്ക്കടിച്ചു, ബസിൽ നിന്ന് തള്ളിയിട്ടെന്നും പരാതി, കേസെടുത്തു

Published : Apr 11, 2026, 10:06 PM IST
ksrtc bus

Synopsis

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിന് വയോധികനെ ഡ്രൈവർ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതി. വട്ടപ്പാറ സ്വദേശി ഭദ്രൻ നൽകിയ പരാതിയിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവത്തിന് ശേഷം ഭദ്രൻ ആശുപത്രിയിൽ ചികിത്സ തേടി

തിരുവനന്തപുരം: വയോധികനെ ബസിൽ നിന്നും തള്ളിയിട്ടെന്ന പരാതിയിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ കമ്പി കൊണ്ട് അടിച്ച ശേഷം ബസിൽ നിന്നും തള്ളിയിട്ടതായാണ് പരാതി. വട്ടപ്പാറ സ്വദേശി ഭദ്രനാണ് പൊലീസിൽ പരാതി നൽകിയത്. കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിക്ക് പോയ ബസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭദ്രൻ കിഴക്കേകോട്ടയിൽ നിന്നും ബസിൽ കയറിയത്. ഭദ്രന് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പിൽ നിന്നും അകലെയാണ് ബസ് നിർത്തിയത്. പിന്നാലെ സ്റ്റോപ്പിൽ ഇറങ്ങാൻ ഭദ്രൻ വൈകിയെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ ചീത്ത വിളിക്കുകയും ബസിൽ നിന്ന് കമ്പി പോലുള്ള വസ്തു എടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി. തലയ്ക്ക് അടിച്ച ശേഷം ഭദ്രനെ ബസിൽ നിന്ന് തള്ളിയിട്ടു എന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടക്കം ചികിത്സ തേടി. ഭദ്രന്റെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തിൽ; ഒരു കിമീ ചുറ്റളവിൽ കോഴികളെയും വളർത്തു പക്ഷികളെയും നശിപ്പിക്കും
'ആജ്ഞ അനുസരിച്ച് നിൽക്കില്ല'; സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ കാൻസർ അതിജീവിത ജോലി രാജിവെച്ചു