യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

Published : Feb 26, 2026, 11:49 AM IST
KSRTC bus accident

Synopsis

യാത്രക്കിടെ ഡ്രൈവ‍ർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു ബസ്.

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവ‍ർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം; കൊലപാതകമല്ല, സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ട്വിസ്റ്റോട് ട്വിസ്റ്റ്! യുവാവിന്‍റെ 'റീച്ച്' ഐഡിയയ്ക്ക് മറുപണി കൊടുത്ത് എക്‌സൈസ്; 'എംഡിഎംഎ അല്ല സാറെ', ഇത് കല്ലുപ്പെന്ന് ക്ഷമാപണം