എല്ലാം യാത്രക്കാർ മൊബൈലിൽ പകർത്തി, കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവറുടെ 'റീൽസ്' കാണലിൽ നടപടി; ലൈസൻസ് സസ്പെൻഡ് ചെയ്തു

Published : Jun 20, 2026, 11:11 PM IST
ksrtc

Synopsis

കൊല്ലത്ത് ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ട കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പരാതിയായി നൽകിയതിനെ തുടർന്നാണ് താൽക്കാലിക ജീവനക്കാരനായ അഭിജിത്തിനെതിരെ നടപടിയെടുത്തത്

കൊല്ലം: മൊബൈൽ റീൽസ് കണ്ട് വാഹനം ഓടിച്ച കെ എസ് ആർ ടി സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം. കെ എസ് ആർ ടി സി താൽക്കാലിക ജീവനക്കാരനായിരുന്നു അഭിജിത്ത് ആണ് നടപടി നേരിട്ടത്. അഭിജിത്ത് റീൽസ് കാണുന്നത് ബസ്സിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി വാഹന വകുപ്പിന് അയച്ചുകൊടുത്തത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ ടി ഒ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡി. കോളേജ് പരിസരത്ത് നിന്ന് 6 തെരുവ് നായകളെ പിടികൂടി, തെരുവ് നായ നിർമ്മാർജ്ജന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്, നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റും
അവിഹിതമെന്ന് സംശയം, ഗൃഹനാഥനെ വെട്ടി, ജീപ്പിൽ കയറ്റി കൊക്കയിലേക്ക് തള്ളാനും ശ്രമം, 3 ബന്ധുക്കൾ പിടിയിൽ