തിരുവന്തപുരം നന്തൻകോട് ഏറെനാളായി നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്ന ഫ്ലാറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് നിർമ്മാണം തടസ്സപ്പെട്ട ഫ്ലാറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഫോറൻസിക്ക് പരിശോധനയിൽ പുരുഷന്റെ അസ്ഥിക്കൂടം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് അസ്ഥിക്കൂടം കണ്ടെത്തുന്നത്.

തിരുവന്തപുരം നന്തൻകോട് ഏറെനാളായി നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്ന ഫ്ലാറ്റിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. ഒന്നര വർഷമായിനിയമ സംബന്ധമായ തടസ്സങ്ങളാൽ നിർമ്മാണം നിർത്തിവച്ചിരുന്നതിനാൽ, ആളനക്കമില്ലാതെ കിടക്കുകയായിരുന്നു ഇവിടം. എന്നാൽ നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാടുകയറിയ കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തുന്നത്.

പൊലീസും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 8 മാസം മുൻപ് തിരുവനന്തപുരം കൺടോൻമെന്റ് പൊലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും കാണാതായ ഒരു വ്യക്തിയുടെയാണോ അസ്ഥികൂടമെന്ന കാര്യത്തിൽ പൊലീസിന് സംശയം ഉണ്ടെങ്കിലും, ഫോറൻസിക്ക് പരിശോധനഫലം പുറത്ത് വരാതെ സ്ഥീകരിക്കാനാകില്ല. മറ്റ് നിയമ നടപടികൾ പുരോമിക്കുകയാണ്.

YouTube video player