
തിരുവനന്തപുരം: ഗ്രാമവണ്ടികൾക്ക് പിന്നാലെ ഗാനവണ്ടിയുമായി കെഎസ്ആർടിസി വരുന്നു. കെഎസ്ആർടിസി പുതുതായി രൂപീകരിച്ച ഗാനമേള ട്രൂപ്പ് ഗാനവണ്ടിയുടെ ആദ്യ പ്രോഗ്രാം ഇന്ന് തിരുവനന്തപുരത്ത് അരങ്ങിലെത്തും. കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി കഴിഞ്ഞ ഓണത്തിന് ശേഷമായിരുന്നു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിച്ചത്.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയിരുന്നു. വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒക്ടോബർ മാസം മുതൽ ട്രൂപ്പിൻ്റെ ഒരുക്കങ്ങളും പരിശീലനവും മുന്നോട്ടുപോകുകയായിരുന്നു. പിന്നാലെയാണ് ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം കഴിഞ്ഞ ദിവസം രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam