സൂപ്പര്‍ ഫാസ്റ്റില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍; കയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

Published : May 03, 2019, 04:06 PM ISTUpdated : May 03, 2019, 04:57 PM IST
സൂപ്പര്‍ ഫാസ്റ്റില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളമെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍; കയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

Synopsis

സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവുക. 

കുമളി: വോൾവോ, സ്‌കാനിയ ബസുകള്‍ക്ക് പുറമേ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി. കെഎസ്ആർടിസിയുടെ കുമളി  കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. യാത്രികർക്ക് കുടിവെള്ളം നൽകുന്നത് ഈ ബസ്സിലെ ജീവനക്കാരാണ്. 

സാധാരണ ഗതിയില്‍ കെഎസ്ആര്‍ടിസിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവുക. ജീവനക്കാരുടെ സേവനത്തിന് പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളുമായി കുമളിയിലെ കെഎസ്ആർടിസി ഫാൻസും, കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ജീവനക്കാരും, കുമളി- കൊന്നക്കാട് സൂപ്പർഫാസ്റ്റ് വാട്ട്സാപ്പ് കൂട്ടായ്മയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 

കുമളിയിൽ നിന്നും ദിവസേന വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ഈ ബസ് കുട്ടിക്കാനം, മുണ്ടക്കയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴ വഴി കൊന്നക്കാട് എത്തുക. കൊന്നക്കാട് നിന്നും വൈകുന്നേരം 5.30 നു എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 7.50 നു കുമളിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരെ കയ്യേറ്റം ചെയ്യുന്ന സ്വകാര്യ ബസ് സര്‍വ്വീസുകളെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന സമയത്താണ് യാത്രക്കാരുടെ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സേവനം കയ്യടി നേടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം