ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Published : May 03, 2019, 02:49 PM IST
ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Synopsis

വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 

വടകര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഒഞ്ചിയം തയ്യിൽ പുലയംകുന്ന് പവിത്രന്‍റെയും ശോഭയുടെയും മകന്‍ അശ്വിനാണ് മരിച്ചത്. 
 ഓട്ടോമൊബൈൽ വിദ്യാർഥിയായിരുന്നു അശ്വിന്‍. വ്യാഴാഴ്ച രാവിലെ പെരുവാട്ടുംതാഴെ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ചതായിരുന്നു അശ്വിന്‍.  തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞു.  ഗുരുതരമായി പരിക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. സഹോദരി: സൂര്യ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്‍ക്കാട്ടില്‍നിന്ന് ശേഖരിക്കും, ചെറു കവറുകളിലാക്കി റോഡിലേക്ക്; വറുതിക്കാലങ്ങളെ മറികടക്കാന്‍ ഞാവല്‍ വില്‍പ്പനയുമായി ഗോത്ര ജനത
ജീവനക്കാരിയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ; യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി, ദമ്പതികള്‍ പിടിയില്‍