കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനം; 39,000ത്തോളം വിദ്യാർത്ഥികൾക്ക് ഇതുവരെ വിതരണം ചെയ്തു

Published : Oct 28, 2025, 10:59 PM IST
KSRTC Student Card

Synopsis

ഓൺലൈൻ രജിസ്ട്രേഷനും ആർഎഫ്ഐഡി കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡും ഉൾപ്പെടുന്ന ഈ പദ്ധതിയിലൂടെ ഇതുവരെ 39,000ത്തോളം വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്തു. 

കെ.എസ്.ആർ.ടി.സിയുടെ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി; 39,000ത്തോളം വിദ്യാർത്ഥികൾക്ക് ഇതുവരെ വിതരണം ചെയ്തു

തിരുവനന്തപുരം: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥി യാത്ര സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിലേക്കുമായി വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുകയും ഇത് വൻ വിജയകരമാകുകയും ചെയ്തിരുന്നു. തുടർന്ന് ആർഎഫ്ഐഡി കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനവും നടപ്പിലാക്കുകയുമായിരുന്നു.

ഈ സംവിധാനത്തിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. 2025 ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കൈമാറി ആർഎഫ്ഐഡി കാർഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ സ്റ്റുഡൻസ് ആർഎഫ്ഐഡി കാർഡ് ലഭിച്ചു കഴിഞ്ഞാൽ മുൻപ് ഉപയോഗിച്ചിരുന്ന കൺസഷൻ കാർഡ് പോലെ ഓരോ വർഷവും യാതൊരു തരത്തിലുള്ള സങ്കീർണതകളും ഇല്ലാതെ എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാം എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണ്. ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.

ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് ആർഎഫ്ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട്. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും.

കെഎസ്ആർടിസി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയ നിരവധി പുരോഗമന പരിഷ്കാരങ്ങളിൽ ഏറ്റവും വിജയകരമായ ഒന്നാണ് ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനം. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്രയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനവും ലഭ്യമാക്കുവാൻ കഴിയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19കാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം അവ്യക്തം
സഹോദരന്മരടക്കം 3 പേർ, പകൽ ഓൺലൈൻ ഡെലിവറി, രാത്രി സ്ത്രീകൾ മാത്രമുള്ള വീട് നോക്കിയെത്തും; കൊല്ലത്ത് സിസിടിവി മോഷ്ടിച്ച യുവാക്കൾ പിടിയിൽ