പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാർ, പൊന്മുടി ആറാം വളവിൽ പൊടുന്നനെ ബ്രേക്ക് നഷ്ടമായി, ഡ്രൈവർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തി; വൻ അപകടം ഒഴിവാക്കി

Published : Jul 11, 2026, 07:02 PM IST
Priyadarshini Bus accident

Synopsis

നിറയെ യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് പൊന്മുടിയിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ എസ് ആർ ടി സിയുടെ പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് പെട്ടെന്ന് ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻ തന്നെ ഡ്രൈവർ കാണിച്ച സമയോചിതമായ ഇടപെടലും മനസാന്നിധ്യവും രക്ഷയായി. ബ്രേക്ക് നഷ്ടപ്പെട്ട ബസിനെ ഡ്രൈവർ സൈഡിലെ സംരക്ഷണ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർ അടുത്ത ബസിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

24 മണിക്കൂർ തിരച്ചിൽ, നെയ്യാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി; മരത്തടിയിൽ കുടുങ്ങിയനിലയിൽ
സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി, കൃത്യം രണ്ട് മൂക്കുത്തികൾക്ക് വേണ്ടി, പ്രതികൾ പിടിയിൽ