ഒറ്റക്കെത്തി, കെഎസ്ആർടിസിയിൽ അടുപ്പ് കൂട്ടി രഞ്ജിനിയുടെ സമരം; കാരണം അര ദിവസത്തിന്‍റെ പേരിൽ 'ശമ്പളം തടഞ്ഞു'

Published : Sep 14, 2024, 12:59 PM ISTUpdated : Sep 14, 2024, 01:49 PM IST
ഒറ്റക്കെത്തി, കെഎസ്ആർടിസിയിൽ അടുപ്പ് കൂട്ടി രഞ്ജിനിയുടെ സമരം; കാരണം അര ദിവസത്തിന്‍റെ പേരിൽ 'ശമ്പളം തടഞ്ഞു'

Synopsis

മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയതിനാലാണ് എത്താൻ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല

കൽപ്പറ്റ: കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ വനിത പ്യൂണിന്‍റെ ഒറ്റയാൾ സമരം. ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിലാണ് വീട്ടമ്മയായ രഞ്ജിനി ഒറ്റക്കെത്തി പ്രതിഷേധ നടത്തുന്നത്. കൽപ്പറ്റ കെ എസ് ആ‌ർ ടി സി ഡിപ്പോയിൽ പ്യൂണായി പ്രവർത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാൽ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഓഗസ്റ്റിൽ 15 .5 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്ന കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.

'ലോകത്ത് ഏറ്റവും സമ്പന്നമായ സ്ഥലം സെമിത്തേരി', കണ്ണീരോടെയല്ലാതെ ജെയിംസ് സാറിന്‍റെ ആ പ്രസംഗം ഇനി കേൾക്കാനാകില്ല

ശമ്പളം ലഭിക്കാൻ ഒരു മാസം 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയതിനാലാണ് ജോലിക്ക് എത്താൻ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കുഞ്ഞിന് വയ്യാതായപ്പോൾ വരാനാകാത്തതിൽ അര ദിവസത്തെ സാങ്കേതികത്വം പറഞ്ഞ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത് ക്രൂരതയാണെന്ന് രഞ്ജിനി പറഞ്ഞു.

കണ്ണീരിലാഴ്ന്ന് തേവര എസ്എച്ച് കോളേജിലെ ഓണാഘോഷം, വടംവലി മത്സരത്തിനിടെ യുവ അധ്യാപകൻ തലകറങ്ങി വീണ് മരിച്ചു

അതേസമയം വനിത പ്യൂണിന്‍റെ ശമ്പളം തടഞ്ഞു വെച്ചത് തങ്ങളല്ലെന്ന് കൽപ്പറ്റ കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരത്തെ ശമ്പള വിഭാഗം  ആണെന്നാണ് കെ എസ് ആ‌ർ ടി സി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്.

ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുളിക്കുന്നവരുടെ കാലിൽ എന്തോ തട്ടിയെന്ന സംശയം തെരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം; പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു
യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിച്ചുവെന്ന് ആരോപണം, പിന്നാലെ പ്രതിഷേധം; കൊച്ചി ബിനാലെയിലെ പ്രദർശനഹാൾ അടച്ചു