
ആലപ്പുഴ : ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന 5 വാഹനങ്ങൾക്ക് പിന്നിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. ഒരു കാർ പൂർണമായും തകർന്നു.
കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, മൂന്ന് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം, അപകടം വീട്ടിലേക്ക് പോകവെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam